പുതിയ കണ്ടെയ്ൻമെന്റ് സോൺ

Monday 27 July 2020 12:51 AM IST

ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 13, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് എന്നീ സ്ഥലങ്ങളിൽ 26 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണം ദീർഘിപ്പിച്ചു അടൂർ നഗരസഭയിലെ വാർഡ് രണ്ട്, മൂന്ന്, 13 എന്നീ സ്ഥലങ്ങളിൽ 27 മുതൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, 16, അടൂർ നഗരസഭയിലെ വാർഡ് ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, 10, 11, 12, 14, 15, 16, 17, 18, 19, 20, 21, 22, 23, 24, 25, 26, 27, 28 എന്നീ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഒഴിവാക്കി.

പുളിക്കീഴ് സ്റ്റേഷൻ അടയ്ക്കില്ല

തിരുവല്ല: സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ മുഴുവൻ പൊലീസുകാരും ക്വാറന്റൈനിലായെങ്കിലും പുളിക്കീഴ് സ്റ്റേഷൻ അടയ്ക്കില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഇവിടേക്ക് പൊലീസുകാരെ ഡ്യുട്ടിക്ക് നിയോഗിക്കും. സ്റ്റേഷന്റെ പ്രവർത്തനം തടസ്സമില്ലാതെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച പുളിക്കീഴിലെ എ.എസ്.ഐയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പുളിക്കീഴ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ 28 പൊലീസുകാരും തിരുവല്ല സ്റ്റേഷനിലെ നാല് പൊലീസുകാരും ക്വാറന്റൈനിലായി. ഇതുകൂടാതെ നൂറോളം പേരെങ്കിലും സമ്പർക്ക പട്ടികയിൽ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.