ചെങ്ങന്നൂർ ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്, ഡ്രൈവർ നിരീക്ഷണത്തിൽ
Monday 27 July 2020 12:59 AM IST
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ കൊട്ടാരക്കര പുലമൺ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 16ന് വൈകിട്ട് വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 16ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് കണ്ടക്ടർ അഞ്ച് ജീവനക്കാരോടൊപ്പം വിശ്രമമുറിയിൽ കിടന്നുറങ്ങിയ ശേഷം അടുത്ത ദിവസമാണ് വീട്ടിലേക്ക് പോയത്. തുടർന്ന് രണ്ട് ദിവസത്തിനു ശേഷം ഭാര്യയ്ക്കും മറ്റ് കുടുബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ സ്രവ പരിശോധനയിലാണ് കണ്ടക്ടറും പോസിറ്റീവായത്. ചെങ്ങന്നൂർ - എറണാകുളം റൂട്ടിലാണ് ഇയാൾ ഡ്യൂട്ടി നോക്കിയിരുന്നത്. ഇൗ ബസിലെ ഡ്രൈവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.