നിസാൻ അരിയ 2021ൽ എത്തും

Monday 27 July 2020 3:40 AM IST

നിസാന്റെ ഇലക്‌ട്രിക് ക്രോസ്-ഓവർ എസ്.യു.വിയായ അരിയ 2021ൽ വിപണിയിലെത്തും. 100 ശതമാനം ഇലക്‌ട്രിക് പവർട്രെയിനോട് കൂടിയ അരിയ,​ എസ്.യു.വികളെ വെല്ലുന്ന മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുമെന്ന് നിസാൻ പറയുന്നു. ആകർഷകമാണ് രൂപകല്‌പന. ലോഞ്ചുകൾക്ക് സമാനമാണ് അകത്തളം. ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളിയും കൺസേർജ് ലെവൽ അസിസ്‌റ്റൻസ് എന്നിവ കൂടിച്ചേരുന്നതോടെ,​ ഡ്രൈവർക്കും സഹയാത്രികർക്കും അരിയയിലെ യാത്ര ഏറെ സുഖകരവും ആസ്വാദ്യവുമാകും. 2-വീൽ ഡ്രൈവ്,​ 4-വീൽ ഡ്രൈവ് ഓപ്‌ഷനുകൾ അരിയയ്ക്കുണ്ടാകും. സുരക്ഷയ്ക്കും ഉയർന്ന മുൻതൂക്കം നൽകിയിട്ടുണ്ട്.

₹35L

2021 മദ്ധ്യത്തോടെ മാതൃരാജ്യമായ ജാപ്പനീസ് വിപണിയിൽ എത്തുന്ന അരിയയ്ക്ക് 50 ലക്ഷം യെൻ (ഏകദേശം 35 ലക്ഷം രൂപ)​ വില പ്രതീക്ഷിക്കുന്നു.

610km

ബാറ്ററി ഫുൾ ചാർജെങ്കിൽ 610 കിലോമീറ്റർ വരെ യാത്ര ചെയ്യാം അരിയയിൽ.