ഇരട്ട ഫ്യുവൽ എൻജിനോട് കൂടിയ ഇന്ത്യയിലെ ആദ്യ മിനി ട്രക്ക്,​ മാരുതി സൂപ്പർ ക്യാരി വിപണിയിൽ

Monday 27 July 2020 3:33 AM IST

ബി.എസ് മലിനീകരണ ചട്ടം പാലിക്കുന്ന 4-സിലിണ്ടർ,​ എസ്-സി.എൻ.ജി ഡ്യുവൽ ഫ്യുവൽ എൻജിനോട് കൂടിയ ഇന്ത്യയിലെ ആദ്യ മിനി ട്രക്ക് എന്ന പെരുമയുമായി മാരുതി സുസുക്കിയുടെ സൂപ്പർ ക്യാരി വിപണിയിലെത്തി. 65 എച്ച്.പി കരുത്തും 83 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. മാരുതിയുടെ ആറാമത്തെ ബി.എസ്-6 എസ്-സി.എൻ.ജി മോഡലുമാണിത്.

വലിയ ലോഡിംഗ് ഡെക്ക്,​ ലോക്ക് ചെയ്യാവുന്ന ഗ്ളൗ ബോക്‌സ്,​ സീറ്ര് ബെൽറ്ര് റിമൈൻഡർ,​ റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിങ്ങനെ ഒട്ടേറെ മികച്ച ഫീച്ചറുകളും സൂപ്പർ ക്യാരിയുടെ പ്രത്യേകതകളാണ്. മാരുതിയുടെ മറ്ര് എസ്-സി.എൻ.ജി മോഡലുകളെ പോലെ,​ പുത്തൻ സൂപ്പർ ക്യാരിയിലും ഡ്യുവൽ ഇന്റർഡിപ്പൻഡന്റ് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്ര്,​ ഇന്റലിജന്റ് ഇൻജക്‌ഷൻ എന്നിവ കാണാം.

എസ്-സി.എൻ.ജി

ടെക്‌നോളജി

 കരുത്തുറ്റ 1196 സി.സി എൻജിൻ,​ 4-സിലിണ്ടറുകൾ

 മികച്ച മൈലേജ്

 5-സ്‌പീ‌ഡ് ട്രാൻസ്‌മിഷൻ

 ടോപ് സ്‌പീഡ് 80km/h

 ഡ്രൈവറിന് പുറമേ ഒരാൾക്ക് കൂടി സീറ്രിംഗ്

 ഇന്ധനടാങ്ക് : 30 ലിറ്റർ

₹5.07L

എക്‌സ്‌ഷോറൂം വില