ഇന്നലെ 11 കൊവിഡ് മരണം, 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 733 സമ്പർക്ക രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മുൻ ദിവസങ്ങളിൽ മരിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല. ഇന്നലെ 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 733 പേരും സമ്പർക്ക രോഗികളാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 67പേരുടെ ഉറവിടം വ്യക്തമല്ല. ആകെ രോഗബാധിതർ 19,025ആയി. 16 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 689 പേർ രോഗമുക്തി നേടി.
സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയിൽ ഇന്നലെ രോഗബാധിതരായ 175 പേരിൽ 164 പേരും സമ്പർക്കരോഗികളാണ്.