എ.കെ ശ്രീജിത്തിന് യുവപ്രതിഭ പുരസ്‌കാരം

Tuesday 28 July 2020 12:00 AM IST

തിരുവനന്തപുരം: ഫോക്‌ലോർ അക്കാഡമിയുടെ 2018ലെ യുവപ്രതിഭാപുരസ്‌കാരത്തിന് പയ്യന്നൂർ യോദ്ധ കളരിപ്പയ​റ്റ് അക്കാഡമിയിലെ എ.കെ ശ്രീജിത്ത് അർഹനായി. ആയോധനകലയുടെ മികവിനാണ് പുരസ്‌കാരം. ഭാരത സർക്കാരിന്റെ യുവപ്രതിഭാ പുരസ്‌കാരം,കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ്, സംസ്ഥാനതലത്തിൽ മികച്ച അഭ്യാസിക്കുള്ള തച്ചോളി ഒതേനൻ ട്രോഫി എന്നിവ നേടിയിട്ടുണ്ട്. കളരിപ്പയ​റ്റ് വിദഗ്ധൻ ഡോ.എ.കെ വേണുഗോപാലിന്റെ ശിഷ്യനും സഹോദരനുമാണ്.
കോമൺവെൽത്ത് ഗെയിംസ്,ഏഷ്യൻ വോൾവോറൈസ്,ലോക്റാംഗ് ഫെസ്​റ്റിവൽ,ആർമിമേള,നാഷണൽ ഫിലിം ഫെസ്​റ്റിവൽ എന്നിങ്ങനെ നിരവധി വേദികളിലും സിനിമകളിലും കളരിപ്പയ​റ്റ്,ചരട് കുത്തിക്കളി,കോൽക്കളി എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ,ടെലിവിഷൻ,സോങ്ങ് ആൻഡ് ഡ്രാമ ഡിവിഷൻ കലാകാരൻ കൂടിയാണ്. പരേതനായ കെ.പി ബാലകൃഷ്ണപൊതുവാളിന്റെയും എ.കെ സാവിത്രിയമ്മയുടെയും മകനാണ്. പി.കെ സുജനയാണ് ഭാര്യ. മക്കൾ ഋഷിക,ഋതന്യ