തൊടികളിൽ വേരുറയ്ക്കും​:​ 30,000 ഗൃഹൗഷധികൾ

Tuesday 28 July 2020 12:02 AM IST

തൃ​ശൂ​ർ​:​ കൊവിഡ് കാലത്ത് ​രോ​ഗ​പ്ര​തി​രോ​ധം​ ​ക​രു​ത്തു​റ്റ​താ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​ഔ​ഷ​ധ​സ​സ്യ​ ​ബോ​ർ​ഡ് ​വീടുകളിൽ വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​ ​തു​ള​സി,​ ​മ​ഞ്ഞ​ൾ,​ ​ഇ​ഞ്ചി,​ ​കി​രി​യാ​ത്ത്,​ ​പ​നി​ക്കൂ​ർ​ക്ക,​ ​തി​പ്പ​ലി,​ ​കു​രു​മു​ള​ക്,​ ​ആ​ര്യ​വേ​പ്പ്,​ ​ആ​ട​ലോ​ട​കം,​ ​ചി​റ്റ​മൃ​ത് ​തു​ട​ങ്ങി​ മു​പ്പ​തി​നാ​യി​രം​ ​ഗൃ​ഹൗ​ഷ​ധി​ക​ൾ

​ പ്രാരംഭമായി ​സം​സ്ഥാ​ന​ത്തെ​ ​ആ​റ് ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ആ​യി​രം​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​​വീതം ​അ​ഞ്ചി​നം​ ​തൈ​ക​ൾ ​ല​ഭ്യ​മാ​ക്കും. അ​ഞ്ച് ​സോ​ണു​ക​ളി​ലാ​യി​ 200​ ​തൈ​ക​ൾ​ ​വീ​തം​ .​ ​​ ​​ആ​വ​ശ്യ​ക്കാ​രെ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​വ​ഴി​ ​ക​ണ്ടെ​ത്തും.​ ​​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന്​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​ആ​യു​ഷ് ​വ​കു​പ്പു​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെയാണ് ​​പ​ദ്ധ​തി ​നടപ്പാക്കുന്നത്. തൈ​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​ട്രോ​പ്പി​ക്ക​ൽ​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ,​ ​തൃ​ശൂർ ഔ​ഷ​ധി,​ ​ മ​റ്റ​ത്തൂ​ർ​ ​ലേ​ബ​ർ​ ​സൊ​സൈ​റ്റി എന്നിവയാണ്.

​ധ​ന​സ​ഹാ​യം

ലഭിക്കും

​ഒൗ​ഷ​ധ​ സ​സ്യ​കൃ​ഷി​ക്ക്​ ​ധ​ന​സ​ഹാ​യത്തിനുള്ള ​പ​ദ്ധ​തി​ക​ൾക്ക് സം​സ്ഥാ​ന​ ​ഔ​ഷ​ധ​ സ​സ്യ​ബോ​ർ​ഡ്​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ ​ഒൗ​ഷ​ധ​സ​സ്യ​കൃ​ഷി​ ​(​ക​ർ​ഷ​ക​ർ,​ ​ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ,​ ​സൊ​സൈ​റ്റി​ക​ൾ,​ ​കു​ടും​ബ​ശ്രീ​ക​ൾ,​ ​സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​)​ ​ന​ഴ്സ​റി,​ ​ ഔ​ഷ​ധ​സ​സ്യ​ഗ​വേ​ഷ​ണം,​ ​സം​ര​ക്ഷ​ണം​ ​തു​ട​ങ്ങി​യ​വ​യ്ക്ക് ​സ​ർ​ക്കാ​ർ,​ ​അ​ർ​ദ്ധ​ സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ,​ ​മ​രു​ന്ന് ​നി​ർ​മ്മാ​ണ​ക്ക​മ്പ​നി​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​പ​ദ്ധ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​​അ​വ​സാ​ന​ തി​യ​തി ആ​ഗ​സ്റ്റ് 15 ​.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക് ​:​ ​h​t​t​p​:​/​/​w​w​w.​s​m​p​b​k​e​r​a​l​a.​o​rg


'അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ ​എ​ല്ലാ​ ​ത​ദ്ദേ​ശ​ ​​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​പ​ദ്ധ​തി​ ​വ്യാ​പി​പ്പി​ക്കും'.

കെ.​വി. ഉ​ത്ത​മ​ൻ,​ ​

സി,.ഇ.ഒ, ​സം​സ്ഥാ​ന​ ​ഔ​ഷ​ധ​സ​സ്യ​ബോ​ർ​ഡ്