പരിയാരത്ത് ആശങ്ക, മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
Monday 27 July 2020 8:54 AM IST
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 140ൽ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരിൽ 14 ശതമാനം പേർക്കും രോഗം ബാധിച്ചത് പി പി ഇ കിറ്റുകളുടെ കുറവ് മൂലമെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നു. പി പി ഇ കിറ്റുകൾ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.