ഏത് പാർട്ടിക്കാരനായാലും അത് തെറ്റാണ്, കോട്ടയത്തിനു തന്നെ അപമാനമാണത്: പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

Monday 27 July 2020 9:26 PM IST

കോട്ടയം: ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിൽ കോട്ടയത്ത് മൃതദേഹം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്കാരം തടഞ്ഞത് ഏത് പാർട്ടിക്കാരനാണെങ്കിലും ആരുടെ നേതൃത്വത്തിലായാലും അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ സംഭവിച്ചത് കോട്ടയം ജില്ലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും മൃതദേഹം തടഞ്ഞത് വിവരക്കേടാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്കാരം റോഡ് ഉപരോധത്തിനും മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തിയിരുന്നു.

മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ (83) മൃതദേഹം സംസ്കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രി വൈകി സംസ്കാരം നടത്തിയത്.

ശ്മശാനത്തിന് സമീപം വീടുകളുണ്ട് എന് നാട്ടുകാരുടെ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ തടഞ്ഞത്. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ബി​.ജെ​.പി നേ​താ​വു​മാ​യ ടി.​എ​ൻ. ഹ​രി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബി.ജെ​.പി പ്ര​വ​ർ​ത്ത​ക​രും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.