കൊവിഡ് മാനദണ്ഡം ലംഘിച്ചു; ഡി.കെ മുരളി എം.എൽ.എക്കെതിരെ കേസെടുത്ത് പൊലീസ്

Thursday 30 July 2020 8:23 PM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന പരാതിയിൽ വാമനപുരം എം.എൽ.എ ഡി.കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡി.വൈ.എഫ്.ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടത്തിയത് എന്ന ആരോപണത്തിന് പിന്നാലെയാണ് കേസ്.

ഇതുസംബന്ധിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് എം.എൽ.എ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയിൽ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ എം.എൽ.എ നിരീക്ഷണത്തിലായിരുന്നു.