റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ ഏഴ് രൂപ
Friday 31 July 2020 12:00 AM IST
തിരുവനന്തപുരം: വിതരണം ചെയ്ത ഓരോ സൗജന്യ പലവ്യഞ്ജന കിറ്റിനും റേഷൻ വ്യാപാരികൾക്ക് ഏഴു രൂപ പ്രതിഫലം ലഭിക്കും.ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസയേഷന്റെ പരാതിയെ തുടർന്ന് അഞ്ച് രൂപ ഏഴായി ഉയർത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. പതിനഞ്ച് രൂപ നൽകാമെന്ന് അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടർ ഉറപ്പ് നൽകിയിരുന്നെങ്കിലും, പ്രത്യേക സാഹചര്യത്തിൽ ഇത് അംഗീകരിക്കുകയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഓണത്തിനുള്ള സൗജന്യ കിറ്റ് ആഗസ്റ്റ് അഞ്ചു മുതൽ വിതരണം ചെയ്യുമെന്നാണ് സിവിൽ സപ്ളൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത്
.