സ്വർണക്കടത്ത്: എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

Friday 31 July 2020 9:14 AM IST

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് നേരത്തേ ശിവശങ്കർ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യംചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു.

അതിനിടെ ഇന്നലെ സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​കീ​ഴി​ലുളള ​സ്ഥാ​പ​ന​മാ​യ​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ ​സി​-​ആ​പ്​​റ്റി​ൽ​ ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു. യു.​എ.​ഇ​ ​കോ​ൺ​സു​ലേ​​​റ്റി​ൽ​ ​നി​ന്ന് ​സീ​ൽ​ഡ് ​ക​വ​റു​ക​ള​ട​ക്കം​ ​ചി​ല​ ​പാ​ഴ്സ​ലു​ക​ൾ​ ​സി​-​ആ​പ്റ്റി​ലും,​ ​ഇ​വി​ടെ​ ​നി​ന്ന് സി​-​ ​ആ​പ്​​റ്റി​ന്റെ​ ​വാ​ഹ​ന​ത്തി​ൽ​ ​മ​ല​പ്പു​റ​ത്തും​ ​എ​ത്തി​ച്ച​താ​യിവി​വ​രം​ ​കി​ട്ടി​യി​രു​ന്നു. ഇ​തി​ന്റെ​ ​നി​ജ​സ്ഥി​തി​ ​അ​റി​യാ​നാ​ണ് ​ക​സ്​​റ്റം​സ് ​പ​രി​ശോ​ധ​ന.​ ​ഉ​ച്ച​യോ​ടെ​ ​സി.​ആ​പ്​​റ്റി​ന്റെ​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ ​ഓ​ഫീ​സി​ലെ​ത്തിയ ക​സ്​​റ്റം​സ് ​സം​ഘം​ ​സി​ ​ആ​പ്‌​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.

റം​സാ​ൻ​ ​റി​ലീ​ഫി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​​​റ്റ് ​മ​ല​പ്പു​റ​ത്ത് ​ന​ൽ​കി​യ​ ​ഭ​ക്ഷ്യ​കി​​​റ്റി​നൊ​പ്പം​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളും​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ത് ​സി​-​ആ​പ്‌​റ്റി​ൽ​ ​അ​ച്ച​ടി​ച്ച​താ​യാ​ണ് ​ക​സ്റ്റം​സി​ന് ​കി​ട്ടി​യ​ ​വി​വ​രം.​ ​ഭ​ക്ഷ്യ​ ​കി​​​റ്റി​നാ​യി​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​പ​ല​പ്പോ​ഴാ​യി​ ​വി​ളി​ച്ചി​രു​ന്ന​താ​യി​ ​ക​സ്റ്റം​സ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.