സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം: ആലുവയിലും കാസർകോട്ടും

Friday 31 July 2020 9:31 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷ്റഫും തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാനുമാണ് മരിച്ചത്. അമ്പത്തിമൂന്നുകാരനായ അഷ്റഫ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

ഇന്നലെയാണ് തൃക്കരിപ്പൂർ സ്വദേശിയായ അബ്ദുൾ റഹ്മാൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനിയിലാണ്

രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തിരണ്ടായി.

സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 506​ ​പേ​ർ​ക്കാണ് ​കൊ​വി​ഡ് ​ബാധിച്ചത്.​ 794​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​. സെ​ർ​വ​ർ​ ​ത​ക​രാ​റാ​യ​തി​നാ​ൽ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​പ​രി​ശോ​ധ​നാ​ ​ഫ​ല​ങ്ങ​ൾ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​വെ​ബ്പോ​ർ​ട്ട​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​തി​നാ​ൽ​ ​എ​ണ്ണം​ ​പൂ​ർ​ണമായിരുന്നില്ല. 375​ ​പേ​രാ​ണ് ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ൾ.​ 29​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.37​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യിരുന്നു.​ ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​ആ​ലി​ക്കോ​യ​ ​(77​),​ ​എ​റ​ണാ​കു​ള​ത്ത് ​ബീ​പാ​ത്തു​ ​(65​)​ ​എ​ന്നി​വ​രാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.