തങ്കത്തോണി പാടി ഹൃദയം കീഴടക്കിയ രേണുകയ്‌ക്ക് ഇനി സിനിമയിലും പാടാം

Sunday 02 August 2020 2:10 AM IST

സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയില്ലെങ്കിലും ​ഏ​ത് ​പാ​ട്ടും​ ​അ​തി​മ​നോ​ഹ​ര​മാ​യി​ ​ആ​ല​പിക്കാൻ വയനാട് സ്വദേശി രേണുകയ്ക്ക് പ്രത്യേക കഴിവുണ്ട്. മാ​ന​ന്ത​വാ​ടി​ ​കോ​ൺ​വെ​ന്റ് കു​ന്ന് ​പ​ണി​യ​ ​കോ​ള​നി​യി​ലെ​ ​മ​ണി​യു​ടെ​യും​ ​ര​മ്യ​യു​ടെ​യും​ ​മൂ​ത്ത​ ​മ​ക​ൾ​ ​രേ​ണു​ക​യു​ടെ​ ​ത​ങ്ക​ത്തോ​ണി,​ ​രാ​ജ​ഹം​സ​മേ​ ​എ​ന്നീ ​ഗാ​ന​ങ്ങ​ളാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഇ​തി​ന​കം​ ​വൈ​റ​ലാ​യ​ത്.​ ​രേ​ണു​ക​യു​ടെ​ ​ആ​ലാ​പ​നം​ ​കേ​ട്ട് ​സൂ​പ്പ​ർ​ ​ഹി​റ്റ് ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​വ​യ​നാ​ട്ടു​കാ​ര​നു​മാ​യ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ത​ന്റെ​ ​അ​ടു​ത്ത​ ​പ​ട​ത്തി​ൽ​ ​രേ​ണു​ക​യെ​ ​പാ​ടാ​ൻ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.​രേ​ണു​ക​യെ​ ​സൗ​ജ​ന്യ​മാ​യി​ ​സം​ഗീ​തം​ ​അ​ഭ്യ​സി​പ്പി​ക്കാ​നാ​യി​ ​മാ​ന​ന്ത​വാ​ടി​യി​ലെ​ ​ശ്രീ​ര​ഞ്ജി​നി​ ​മ്യൂ​സി​ക്ക് ​സ്‌​കൂ​ളും​ ​ത​യ്യാ​റാ​യി.

സം​ഗീ​താ​ദ്ധ്യാ​പ​ക​ൻ​ ​തോ​മ​സ് ​കു​ഴി​നി​ല​മാ​ണ് ​രേ​ണു​ക​യെ​ ​സം​ഗീ​തം​ ​അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്.​ ​അ​ര​ക്കുതാ​ഴെ​ ​ത​ള​ർ​ന്ന് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കി​ട​പ്പി​ലാ​യ​ ​മ​ണി​ ​ന​ല്ലൊ​രു​ ​ഗാ​യ​ക​നാ​ണെ​ന്ന് ​വ​യ​നാ​ട്ടി​ലെ​ ​സം​ഗീ​ജ്ഞ​ൻ​ ​ജോ​ർ​ജ്ജ് ​കോ​ര​യെ​ ​ആ​രോ​ ​അ​റി​യി​ച്ചു.​ ​മ​ണി​യു​ടെ​ ​പാ​ട്ട് ​കേ​ട്ടാ​ണ് ​രേ​ണു​ക​ ​പാ​ട്ട് ​പ​ഠി​ച്ച​തും.​ ​എ​ൽ​സ​ ​മീ​ഡി​യ​ ​എ​ന്ന​ ​ഫെ​യ്സ് ​ബു​ക്ക് ​പേ​ജി​ലേ​ക്ക് ​വേ​ണ്ടി​ ​മ​ണി​യെ​ ​തേ​ടി​യെ​ത്തി​യ​ ​കോ​ര​യെ​ ​പ​ക്ഷേ​ ​മ​ക​ൾ​ ​രേ​ണു​ക​യു​ടെ​ ​സം​ഗീ​ത​ത്തി​ലെ​ ​അ​പാ​ര​മാ​യ​ ​ക​ഴി​വാ​ണ് ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.​ ​അ​ങ്ങ​നെ​ ​'​ത​ങ്ക​ത്തോ​ണി​ ​തെ​ൻ​മ​ല​യോ​രം..."​ ​എ​ന്ന​ ​ആ​ ​ഒ​റ്റ​ ​ഗാ​നം​ ​കൊ​ണ്ട് ​ത​ന്നെ​ ​രേ​ണു​ക​യെ​ന്ന​ ​പ​ത്താം​ ​ക്ളാ​സു​കാ​രി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈറ​ലാ​യി.​ജൂ​ലാ​യ് ​ര​ണ്ടി​ന് ​പോ​സ്റ്റ് ​ചെ​യ്ത​ ​രേ​ണു​ക​യു​ടെ​ ​വീ​ഡി​യോ​ ​ഇ​തി​ന​കം​ ​അ​ഞ്ച് ​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രെ​യാ​ണ് ​ആ​ക​ർ​ഷി​ച്ച​ത്.​പി​ന്നീ​ട് ​'​രാ​ജ​ഹം​സ​മേ...."എ​ന്ന​ ​ഗാ​ന​വും​ ​രേ​ണു​ക​ ​പാ​ടി.​ ​അ​തും​ ശ്രദ്ധിക്കപ്പെട്ടു.​ ​രേ​ണു​ക​ ​പാ​ടി​യ​ ​രാ​ജ​ഹം​സ​മെ​ ​എ​ന്ന​ ​ഗാ​ന​വും​ ​മി​ഥു​ൻ​ ​മാനുവൽ തോ​മ​സ് ​ഷെ​യ​ർ​ ​ചെ​യ്യു​ക​യും​ ​ചെ​യ്തു.

​പാ​ട്ടി​ന്റെ​ ​ശാസ്ത്രീ​യ​ ​പാഠങ്ങളൊന്നും അ​റി​യാ​ത്ത​ ​പെ​ൺ​കു​ട്ടി​ ​ഏ​വ​രെ​യും​ ​വെ​ല്ലു​ന്ന​ ​ത​ര​ത്തി​ൽ​ ​പാ​‌​ടി​യ​പ്പോ​ൾ​ ​അ​തൊ​രു​ ​മ​നോ​ഹ​ര​ ​വി​രു​ന്നാ​യി​ ​മാ​റി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് ​മ​ണി.​പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​ഒ​രു​ ​ദി​വ​സം​ പണി​ ​ചെ​യ്ത് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​കാ​ലി​ന്റെ​ ​അ​‌​ടി​യി​ൽ​ ​നി​ന്നൊ​രു​ ​ത​രി​പ്പ്.​ആ​ശു​പ​ത്രി​യി​ൽ​ ​പോ​യി.​ ​പ​ക്ഷേ അതോടെ മ​ണി​യു​ടെ​ ​ച​ല​ന​ശേ​ഷി​ ​ ഇ​ല്ലാ​താ​യി.​ ​കൂ​ട്ടി​രി​പ്പും​ ​വീ​ട്ടി​ലെ​ ​ദാ​രി​ദ്ര്യ​വും​ ​ഒാ​ർ​ത്ത് ​തു​ട​ർ​ ​ചി​കി​ത്സ​ ​ന​ട​ത്തി​യി​ല്ല.​ ​ഭാ​ര്യ​ ​ര​മ്യ​ ​കൂ​ലി​പ്പ​ണി​ക്ക് ​പോ​യി.​മ​ണി​ ​വീ​ട്ടി​ലു​മാ​യി.​ ​മ​ണി​ ​കി​ട​പ്പി​ലാ​യ​തോ​ടെ​ ​ര​ണ്ടു​മ​ക്ക​ളെ​ ​വ​ള​ർ​ത്താ​ൻ​ ​ഏ​റെ​ ​ബു​ദ്ധി​മു​ട്ടി.​ഇ​തി​നി​ടെ​ ​പ​ല​ ​നാ​ട്ടുചി​കി​ത്സ​ക​ളും​ ​ന​ട​ത്തി.​പ​തു​ക്കെ​ ​വ​ടി​ ​കു​ത്തി​ ​ന​ട​ക്കാ​ൻ​ ​പ​റ്റു​മെ​ന്ന​ ​അ​വ​സ്ഥ​യാ​യ​പ്പോ​ൾ​ ​ലോ​ട്ട​റി​ ​വി​ൽ​ക്കാ​നാ​യി​ ​മ​ണി​ ​റോ​ഡി​ലി​റ​ങ്ങി.​ ​അ​പ്പോ​ഴാ​ണ് ​ ബ​സി​ന്റെ​ ​അ​ടി​യി​ൽ​പ്പെ​ട്ട് ​ മ​ണി​യു​ടെ​ ​മൂ​ന്ന് ​വാ​രി​യെ​ല്ലു​ക​ൾ​ ​ത​ക​ർ​ന്ന​ത്.​ ​ഇ​തോ​ടെ​ ​ഇ​വ​രു​ടെ​ ​അ​വ​സ്ഥ​ ​ഒ​ന്നു​കൂ​ടി​ ​പ​രു​ങ്ങ​ലി​ലാ​യി.​ ​

ഷീ​റ്റ് ​കൊ​ണ്ട് ​മ​റ​ച്ച​ ​ഒ​രു​ ​ഷെ​ഡ്.​അ​താ​ണ് ​ഇ​വ​രു​ടെ​ ​വീ​ട്.​ ​ചെ​റി​യൊ​രു​ ​കാ​റ്റ​ടി​ച്ചാ​ൽ​ ​ഷീ​റ്റ് ​പ​റ​ന്ന് ​പോ​കും.​മാ​ന​ന്ത​വാ​‌​ടി​ ​എ​ൽ.​എ​ഫ്.​യു.​പി​യി​ലെ​ ​അ​ഞ്ചാം​ത​രം​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ര​ത്ന​യാ​ണ് ​രേ​ണു​ക​യു​ടെ​ ​അ​നു​ജ​ത്തി.​അ​നു​മോ​ദ​ന​ങ്ങ​ൾ​ ​അ​റി​യി​ച്ച് ​കൊ​ണ്ട് ​രേ​ണു​ക​യു​ടെ​ ​കൂ​ര​യി​ലേ​ക്ക് ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​സാ​മൂ​ഹ്യ​ ​സാം​സ്‌​കാ​രി​ക​ ​നേ​താ​ക്ക​ളും​ ​എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ​മ​ണി​ക്ക് ​പ​യ്യ​മ്പ​ള​ളി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​വീ​ടും​ ​സ്ഥ​ല​വും​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​മാ​ന​ന്ത​വാ​ടി​യി​ൽ​ ​നി​ന്ന് ​അ​വി​ടെ​ ​ചെ​ന്ന് ​താ​മ​സി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ട് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ലൈ​ഫ് ​പ​ദ്ധ​തി​യി​ൽ​ ​ഒ​ന്നാ​മ​ത്തെ​യാ​ളാ​ണ് ​മ​ണി.​ആ​രെ​ങ്കി​ലും​ ​വീ​ട് ​വ​ച്ച് ​ന​ൽ​കാ​ൻ​ ​സ​ഹാ​യം​ ​ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​ത്തി​ന​ട​ത്ത് ​ത​ന്നെ​ ​വീ​ട് ​വ​ച്ച് ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന് ​ന​ഗ​ര​സ​ഭാ​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​റും​ ​മാ​ന​ന്ത​വാ​ടി​ ​മു​നി​സി​പ്പ​ൽ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​ശോ​ഭാ​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.
​(രേ​ണു​ക​യു​ടെ​ ​​ ​ന​മ്പ​ർ​:7306072871)​