നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു; 'കൈതോല പായ വിരിച്ച്' ഗാനത്തിന്റെ സ്രഷ്‌ടാവ്

Saturday 01 August 2020 3:20 PM IST

മലപ്പുറം: പ്രശസ്‌ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. 53 വയസായിരുന്നു. ഇന്ന് പുലർച്ചെ മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം.

'കൈതോല പായ വിരിച്ച്'. എന്ന നാടൻപാട്ടിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകൾ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

കൈതോല പായ വിരിച്ചു, പാലോം പലോം നല്ല നടപ്പാലം തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തിന്റേതായിരുന്നു. കൈതോല പായ ഗാനത്തിന്റെ സ്രഷ്ടാവായിരുന്നെങ്കിലും നീണ്ട 26 വർഷങ്ങൾക്കു ശേഷമാണ് ആസ്വാദകർ ഇക്കാര്യം തിരിച്ചറിഞ്ഞത്. പാട്ടിനെ സ്നേഹിക്കുന്നവർ മതിമറന്ന് ആസ്വദിച്ച വരികൾ കൂടിയായിരുന്നു ഈ ഗാനത്തിലേത്.