നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം ഓർമ്മയായി

Sunday 02 August 2020 12:00 AM IST

എടപ്പാൾ: 'കൈതോലപ്പായ വിരിച്ച്" എന്ന പ്രശസ്തമായ നാടൻ പാട്ടിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. 600 ഓളം ഗാനങ്ങളെഴുതിയിട്ടുണ്ട്. തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിന്റെ 2018 ലെ കണ്ണമുത്തൻ സംസ്ഥാന ഫോക് ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

കൈ​തോ​ല​പ്പാ​യ​ ​മ​ട​ക്കി ജി​തേ​ഷ് യാ​ത്ര​യാ​യി

പൊ​ന്നാ​നി​:​ ​ചേ​ട്ട​ന്റെ​ ​മ​ക​ളു​ടെ​ ​കാ​ത് ​കു​ത്ത​ൽ​ ​ക​ണ്ട് ​ഉ​ള്ളു​ല​ഞ്ഞ​പ്പോ​ഴാ​ണ് ​'​കൈ​തോ​ല​ ​പാ​യ​ ​വി​​​രി​ച്ച് ​പാ​യേ​ലൊ​രു​പ​റ​ ​നെ​ല്ലു​മ​​​ള​ന്ന് ​കാ​തു​കു​ത്താ​ൻ​ ​ഇ​പ്പോ​ ​വ​രും...​അ​ന്റ​മ്മാ​മ​ന്മാ​ര് ​പൊ​ന്നോ.....​"​ ​എ​ന്ന​ ​വ​രി​ക​ൾ​ ​ജി​തേ​ഷി​ന്റെ​ ​മ​ന​സി​ൽ​ ​ത​റ​ഞ്ഞ​ത്.​ ​പി​ന്നീ​ട​ത് ​കേ​ര​ളം​ ​നെ​ഞ്ചി​ലേ​റ്റു​ക​യും​ ​ചു​ണ്ടി​ലൊ​പ്പു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ​ ​രാ​ജാ​വാ​യി​ ​ആ​ ​വ​രി​ക​ൾ​ ​വ​ള​ർ​ന്നു.​ ​പ​ക്ഷേ​ ​അ​ന്നും​ ​അ​വ​ന്റെ​ ​പി​റ​വി​ ​അ​‌​ജ്ഞാ​ത​മാ​യി​ ​തു​ട​ർ​ന്നു.

മ​ല​യാ​ളി​ ​മ​ന​സി​ന്റെ​ ​വ​രി​ക​ളാ​യി​ ​മാ​റി​യ​ ​ആ​ ​നാ​ട​ൻ​ ​പാ​ട്ടി​ന്റെ​ ​പി​റ​വി​ ​ജി​തേ​ഷ് ​ക​ക്കി​ടി​പ്പു​റ​ത്തി​ലൂ​ടെ​യാ​ണെ​ന്ന് ​നാ​ട​റി​ഞ്ഞ​ത് 26​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​യി​രു​ന്നു.​ ​സ്വ​കാ​ര്യ​ ​ചാ​ന​ൽ​ഷോ​യി​ലെ​ ​പ​രി​പാ​ടി​ക്കി​ടെ​ ​ജി​തേ​ഷ് ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​തു​ട​ർ​ന്നാ​ണ് ​ആ​സ്വാ​ദ​ക​ലോ​കം​ ​ഈ​ ​ക​ലാ​കാ​ര​നെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ 1992​​​ലാ​ണ് ​'​കൈ​തോ​ല​ ​പാ​യ​"​ ​പി​റ​ന്ന​ത്.

അ​റു​നൂ​റോ​ളം​ ​നാ​ട​ൻ​പാ​ട്ടു​ക​ൾ​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​'​ക​ഥ​ ​പ​റ​യു​ന്ന​ ​താ​ളി​യോ​ല​ക​ൾ​ ​'​ ​എ​ന്ന​ ​നാ​ട​കം​ ​എ​ഴു​തു​ക​യും​ ​ഗാ​ന​ര​ച​ന,​ ​സം​ഗീ​തം,​ ​സം​വി​ധാ​നം​ ​എ​ന്നി​വ​ ​നി​ർ​വ​ഹി​ച്ചു.​ ​കേ​ര​ളോ​ത്സ​വ​ ​മ​ത്സ​ര​വേ​ദി​ക​ളി​ൽ​ ​ന​ട​ൻ,​ ​എ​ഴു​ത്തു​കാ​ര​ൻ,​ ​ക​ഥാ​പ്രാ​സം​ഗി​ക​ൻ,​ ​മി​മി​ക്രി​ക്കാ​ര​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​ജി​തേ​ഷ് ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ ​'​പ​ന്ത്"​ ​എ​ന്ന​ ​സി​നി​മ​യ്ക്കാ​യി​ ​പാ​ട്ടെ​ഴു​തു​ക​യും​ ​പാ​ടി​ ​അ​ഭി​ന​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ല​ളി​ത​ഗാ​ന​ങ്ങ​ൾ,​ ​ഏ​കാ​ങ്ക​ ​നാ​ട​ക​ങ്ങ​ൾ,​ ​പാ​ട്ട് ​പ​ഠി​പ്പി​ക്ക​ൽ,​ ​ഉ​ടു​ക്കു​കൊ​ട്ട് ​പാ​ട്ട് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​യി​ലും​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. ഏ​തു​നേ​ര​വും​ ​ചു​ണ്ടി​ൽ​ ​പു​ത്ത​ൻ​വ​രി​ക​ൾ​ക്ക് ​ജ​ന്മ​മേ​കു​ന്ന​ ​ജി​തേ​ഷ് ​ക​ക്കി​ടി​പ്പു​റം​ ​ഗ്രാ​മ​ത്തി​ന്റെ​ ​സ്വ​ന്തം​ ​പാ​ട്ടു​കാ​ര​നാ​യി​രു​ന്നു.​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ഒ​ന്നാ​ന്ത​രം​ ​നാ​ട​ൻ​ ​പാ​ട്ടു​കാ​രാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​വാ​യ്ത്താ​രി​യി​ൽ​ ​നി​ന്നാ​ണ് ​ജി​തേ​ഷി​ലെ​ ​പാ​ട്ടു​കാ​ര​ൻ​ ​രൂ​പ​പ്പെ​ട്ട​ത്.​ ​പെ​യി​ന്റിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യ​ ​ജി​തേ​ഷ് ​ആ​ല​ങ്കോ​ട് ​ക​ക്കി​ടി​പ്പു​റം​ ​സ്വ​ദേ​ശി​യാ​ണ്.​ ​അ​തി​നി​ടെ​ ​'​ആ​തി​ര​മു​ത്ത​ൻ​"​ ​എ​ന്ന​ ​നാ​ട​ൻ​പാ​ട്ട് ​സം​ഘ​വു​മാ​യി​ ​ഊ​രു​ചു​റ്റു​ക​യും​ ​ചെ​യ്യും.​ ​നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ​ ​ര​ച​ന​യി​ൽ​ ​മു​ഴു​കു​മ്പോ​ഴാ​ണ് ​പ​ച്ച​പ്പി​ന്റെ​യും​ ​മ​നു​ഷ്യ​ന്റെ​യും​ ​മ​ണ​മു​ള്ള​ ​ഒ​രു​പി​ടി​ ​പാ​ട്ടു​ക​ൾ​ ​മ​ല​യാ​ള​ത്തി​ന് ​സ​മ്മാ​നി​ച്ച​ ​ജി​തേ​ഷ് ​നി​ത്യ​ ​മൗ​ന​ത്തി​ലേ​ക്ക് ​യാ​ത്ര​യാ​വു​ന്ന​ത്.