ചർച്ച പരാജയം, സ്വകാര്യ ബസ് ഉടനില്ല
Sunday 02 August 2020 12:00 AM IST
കോഴിക്കോട്: സർവീസ് നിർത്തിയ സാഹചര്യത്തിൽ സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയം. ഡിസംബർ വരെയുള്ള നികുതി ഒഴിവാക്കണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് ബസുടമകൾ അറിയിച്ചു. ഇന്ധന സബ്‌സിഡി അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംയുക്ത സമരസമിതി കൺവീനർ ടി. ഗോപിനാഥൻ,ജോ. സെക്രട്ടറി കെ. രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് സി. വിദ്യാധരൻ,ട്രഷറർ വി.എസ് പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.