സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, കോട്ടയത്ത് ഇന്നലെ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Sunday 02 August 2020 8:36 PM IST
കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയത്ത് ഇന്നലെ മരിച്ച റോസമ്മ പൈലിക്കാണ് (94) കൊവിഡ് സ്ഥിരീകരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് കിടപ്പിലായിരുന്നു. റോസമ്മയുടെ രണ്ട് മക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ (73), ആലുവ കീഴ്മാട് സ്വദേശി സി.കെ.ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രയമുളള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസർകോഡ് സ്വദേശികളായ ഷെഹർബാനു, അസൈനാർ ഹാജി, കണ്ണൂർ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമൻ എന്നിവരാണ് ഇന്ന് മരിച്ചത്.