'സ്നേഹസ്പർശം' പുസ്തക പ്രകാശനം

Monday 03 August 2020 12:36 AM IST
ചവറ ബോയ്സ് എച്ച്.എസ്.എസിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹസ്പർശം എന്ന കൈപ്പുസ്തകം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ പ്രകാശനം ചെയ്യുന്നു. എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് സമീപം

കൊല്ലം: ചവറ ബോയ്സ് എച്ച്.എസ്.എസിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ നൂറുദിന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹസ്പർശം എന്ന കൈപ്പുസ്തകം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഡി.എൻ.ഒ എ. അഭിലാഷ്, എ.ഡി.എൻ.ഒ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എ ജ്യോതികുമാർ , പ്രിൻസിപ്പൽ ജെ.ഷൈല, എസ്.പി.സി പ്രസിഡന്റ് സുരേഷ് തള്ളത്ത്, സ്റ്റാഫ് സെക്രട്ടറി എസ്. സബിത എന്നിവർ പങ്കെടുത്തു. എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് നന്ദി പറഞ്ഞു.