കൊവിഡ് : സമരവിലക്ക് 31 വരെ നീട്ടി
Tuesday 04 August 2020 12:00 AM IST
കൊച്ചി:കൊവിഡ് കാലത്തെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 31വരെ നീട്ടി. ജൂലായ് 31 വരെയായിരുന്നു വിലക്ക്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവു നൽകിയത്. കൊവിഡ് പ്രതിരോധത്തിനായി ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമാവുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.