ഹ്രസ്വകാല സന്ദർശനത്തിന് കർശന നിയന്ത്രണം
Tuesday 04 August 2020 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദർശനത്തിന് വരുന്നവർക്ക് കുറച്ചുകൂടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിൽ വിട്ടുപോയവർക്ക് അപേക്ഷ നൽകാനുള്ള ഘട്ടമാണിത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് അപേക്ഷാ സമയം ദീർഘിപ്പിക്കും. സംസ്ഥാനത്ത് ഇതുവരെ 174 ക്ലസ്റ്ററുകൾ കണ്ടെത്തി. 32 ക്ലസ്റ്ററുകളിൽ രോഗവ്യാപനം നിയന്ത്രിച്ചു. 34 ക്ലസ്റ്ററുകളിൽ രോഗവ്യാപനം വർദ്ധിക്കുന്നു. 57 ഇടത്ത് വ്യാപനതോത് കുറയുകയും 51 ഇടത്ത് തൽസ്ഥിതി തുടരുകയുമാണ്.
തീരദേശ മേഖലകളിൽ പ്രത്യേക ക്ലസ്റ്റർ നിയന്ത്രണ രൂപരേഖ തയ്യാറാക്കി. ആദിവാസി മേഖലയ്ക്കു വേണ്ടി പ്രത്യേക കൊവിഡ് നിയന്ത്രണ രൂപരേഖയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ കോളനികളിലും ഫ്ളാറ്റുകളിലും പുറത്തുനിന്ന് ആളുകൾ പോകരുത്.