മൊബൈൽ ക്ലിനിക്കാകാൻ ട്രാൻ. ബസുകൾ റെഡി

Tuesday 04 August 2020 12:00 AM IST

തിരുവനന്തപുരം: യാത്രയ്ക്ക് മാത്രമല്ല ചികിത്സയൊരുക്കാനും കെ.എസ്.ആർ.ടി.സി ബസുകൾ നിങ്ങളിലേക്കെത്തും. കൊവിഡ് വ്യാപനം കാരണം കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് ഗതാഗതവകുപ്പുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് കൂടുതൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ക്ലിനിക്കുകളും തുടങ്ങാൻ പദ്ധതിയൊരുക്കുന്നത്.

ആശുപത്രിയിലെത്താൻ കഴിയാത്ത മറ്റ് രോഗമുള്ളവർക്കും ചികിത്സ ലഭ്യമാക്കും. കൊവി‌‌ഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇപ്പോഴും വാഹനങ്ങളിൽ പോയി ടെസ്റ്റ് നടത്തുന്നുണ്ട്. പക്ഷേ അത് വർദ്ധിപ്പിക്കേണ്ടിവരുമ്പോൾ നിലവിലെ വാഹനങ്ങൾ തികയാതെ വരും. ഇതേത്തുടർന്നാണ് കെ.എസ്.ആർ.ടി.സി ബസുകളെ ടെസ്റ്റിംഗ് സെന്ററുകളും ക്ലിനിക്കുകളുമാക്കുന്നത്. ഇതിനായി ബസിലെ സീറ്റുകൾ മാറ്റി സജ്ജീകരിക്കും.

 തമിഴ്‌നാട്ടിലും കർണാടകത്തിലും പദ്ധതി

കർണാടകത്തിൽ ട്രാൻസ്പോർട്ട് ബസുകളെ സഞ്ചരിക്കുന്ന ആശുപത്രികളാക്കിയിരുന്നു. കിടക്ക, ഡ്രിപ്പ്,​ ഓക്സിജൻ സംവിധാനങ്ങളുമെല്ലാം ഇതിൽ ഒരുക്കിയിരുന്നു. തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന ഫിവർ ക്ലിനിക്കുകളും ടെസ്റ്റിംഗ് ലാബുകളും തുടങ്ങിയത് കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് സഹായിച്ചിരുന്നു.

'കൊവിഡിനെ ചെറുക്കാൻ ഏതു രീതിയിലുള്ള സഹായം ഒരുക്കാനും ഗതാഗത വകുപ്പ് തയ്യാറാണ്".

- എ.കെ. ശശീന്ദ്രൻ,​ ഗതാഗതമന്ത്രി

'​കാ​ര​വാ​ൻ​ ​ടൂ​റി​സ​വു​മാ​യി"
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​സു​ക​ളി​ൽ​ ​കാ​ര​വാ​നൊ​രു​ക്കി​ ​ടൂ​റി​സ​ത്തി​ന്റ​ ​പ​ച്ച​പ്പി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റാ​നു​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​പ​ണി​പ്പു​ര​യി​ലാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി.
ടൂ​റി​സം​-​വ​നം​ ​വ​കു​പ്പു​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​വ​രു​ന്ന​ത്.​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​ബ​സു​ക​ളി​ൽ​ ​താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.
പ​ഴ​യ​ ​ബ​സു​ക​ളെ​ ​കാ​ര​വാ​നാ​ക്കും.​ ​സ്വ​ന്തം​ ​വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലാ​യി​രി​ക്കും​ ​നി​ർ​മ്മാ​ണം.​ ​യാ​ത്ര​ക്കാ​രു​മാ​യും​ ​ജ​ന​ങ്ങ​ളു​മാ​യും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി.​ ​എം.​ഡി​ ​ബി​ജു​പ്ര​ഭാ​ക​ർ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​സം​വാ​ദ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​സ്ഥാ​പ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​തേ​ടി​യാ​ണ് ​അ​ദ്ദേ​ഹം​ ​ഗൂ​ഗി​ൾ​ ​മീ​റ്റി​ലെ​ത്തി​യ​ത്.​ ​സ്ഥി​ര​യാ​ത്ര​ക്കാ​ർ​ക്ക് ​ഇ​ള​വു​ക​ൾ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.
ജീ​വ​ന​ക്കാ​രെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ത്തേ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കൂ.​ ​ജീ​വ​ന​ക്കാ​ർ​ ​മെ​ച്ച​പ്പെ​ട്ട​ ​സേ​വ​ന​ ​വേ​ത​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


മ​റ്റ് ​പ​ദ്ധ​തി​കൾ
​ ​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​പ​ദ്ധ​തി​ ​ആ​ക​ർ​ഷ​ക​മാ​ക്കും
​ ​ബ​സു​ക​ളു​ടെ​ ​വ​ര​വും​ ​പോ​ക്കും​ ​അ​റി​യാ​ൻ​ ​ജി.​പി.​എ​സ് ​സ​ജീ​ക​രി​ക്കും
​ ​ഇ​ല​ക്ട്രോ​ണി​ക് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​ര​സ്യ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കും.
​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സൗ​ക​ര്യ​പ്ര​ദ​മാ​യി​ ​ബ​സു​ക​ൾ​ ​ക്ര​മീ​ക​രി​ക്കും.
​ ​ബ​സു​ക​ളി​ലെ​ ​ഭ​ക്ഷ്യ​വി​ത​ര​ണ​ ​ശൃം​ഖ​ല​യാ​യ​ ​'​ഫു​ഡ് ​ഓ​ൺ​ ​വീ​ൽ​സ്"​ ​വി​പു​ലീ​ക​രി​ക്കും