ഓൺലൈൻ പരീക്ഷകൾ നടത്താൻ പി.എസ്.സി, സാധ്യതാ പട്ടികകൾ പ്രസിദ്ധീകരിക്കും
Tuesday 04 August 2020 2:10 AM IST
തിരുവനന്തപുരം: ഓൺലൈൻ പരീക്ഷകൾ നടത്താനും, സാധ്യതാ പട്ടികകൾ പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.വനിതാ ശിശുവികസന വകുപ്പിൽ ജനറൽ കാറ്റഗറിയിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ,കാത്ത് ലാബ് ടെക്നീഷ്യൻ ,കേരള യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 ,ജലസേചന വകുപ്പിൽ ഡ്രഡ്ജർ ക്ലീനർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.ആരോഗ്യവകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) തമിഴ് മീഡിയം എന്നിവയുടെ ഓൺലൈൻ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ അറ്റൻഡർ, പ്ലേറ്റ് ഗ്രെയിനിങ് എന്നിവയുടെ അഭിമുഖം നടത്തും. .