50 പേർക്ക് കൂടി കൊവിഡ്; രോഗമുക്തർ 56

Wednesday 05 August 2020 12:02 AM IST
.

പാലക്കാട്: ജില്ലയിൽ ഇന്നലെ 50 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 56 പേർ രോഗമുക്തരാകുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി. ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കിയിലും വയനാട്ടിലും അഞ്ചുപേർ കോഴിക്കോടും നാലുപേർ വീതം എറണാകുളത്തും മലപ്പുറത്തും ഒരാൾ വീതം കോട്ടയത്തും കണ്ണൂരിലും ചികിത്സയിലുണ്ട്.

ഇന്നലെ സമ്പർക്കത്തിലൂടെ 20 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13 പേർ, ഉറവിടമറിയാതെ അഞ്ചുപേർ എന്നിവർക്കാണ് രോഗം.

രോഗം സ്ഥിരീകരിച്ചവർ

തമിഴ്നാട് (8)​: കഞ്ചിക്കോട് സ്വദേശിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (3, പെൺകുട്ടി), ലക്കിടി സ്വദേശികൾ (59,​ 31), പാലപ്പുറം സ്വദേശി (21),​ ഷൊർണൂർ സ്വദേശി (37),​ പെരിങ്ങോട്ടുകുറിശി സ്വദേശി (35),​ ചിറ്റൂർ സ്വദേശി (31).

യു.എ.ഇ (5): മാത്തൂർ സ്വദേശി (35), കുത്തന്നൂർ സ്വദേശി (52), കോട്ടായി സ്വദേശി (26), മങ്കര സ്വദേശി (42), ലക്കിടി സ്വദേശി (33).

സൗദി (3): കോട്ടായി സ്വദേശി (27), ലക്കിടി സ്വദേശി (40), നെല്ലിപ്പുഴ സ്വദേശി (12, പെൺകുട്ടി).

ഖത്തർ (3): ചന്ദ്രനഗർ സ്വദേശി (62), പൊൽപ്പുള്ളി സ്വദേശി (30), പറളി സ്വദേശി (42).

ചത്തീസ്ഗഡ് (1)​: ലക്കിടി സ്വദേശി (41). ഉത്തരാഖണ്ഡ് (1): പറളി സ്വദേശി (34). കർണാടക (1): ഒറ്റപ്പാലം സ്വദേശി (52, സ്ത്രീ). ആന്ധ്ര (1): തത്തമംഗലം സ്വദേശി (34). ഒമാൻ (1): കൊടുവായൂർ സ്വദേശി (61). സൗത്ത് ആഫ്രിക്ക (1): ഒറ്റപ്പാലം സ്വദേശി (36). സമ്പർക്കം വഴി 20 പേർക്ക് ഒറ്റപ്പാലം സ്വദേശി (2,​ ആൺകുട്ടി),​ കൊടുവായൂർ സ്വദേശി (38),​ കുത്തന്നൂർ സ്വദേശികൾ (39 സ്ത്രീ, 35 പുരുഷൻ),​ മാത്തൂർ സ്വദേശി (25), തിരുവനന്തപുരം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ (50),​ കൊടുമ്പ് സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥർ (51, 49),​ പൊൽപ്പുള്ളി സ്വദേശിനിയായ ആശാ വർക്കർ (37),​ പൊൽപ്പുള്ളി സ്വദേശിയായ ജനപ്രതിനിധി (55),​ പൊൽപ്പുള്ളി സ്വദേശിനി (48,​ സ്ത്രീ),​ വടക്കഞ്ചേരിയിൽ പോസിറ്റീവായ ആളുടെ സമ്പർക്കപ്പട്ടികയിലെ നാലുപേർ (26, 33, 35 സ്ത്രീകൾ, 6 ആൺകുട്ടി),​ പട്ടാമ്പി സ്വദേശികൾ (12 ആൺകുട്ടി, 48 സ്ത്രീ, 58 പുരുഷൻ),​ കിഴായൂർ സ്വദേശികൾ (16 പെൺകുട്ടി, 34 സ്ത്രീ).

ഉറവിടം അറിയാതെ ജൈനിമേട് സ്വദേശി (26),​ പല്ലാവൂർ സ്വദേശിയായ അദ്ധ്യാപകൻ (26),​ എലവഞ്ചേരി സ്വദേശി (45),​ അഗളി സ്വദേശി (25)

വടക്കഞ്ചേരി സ്വദേശി (25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.