സംരക്ഷണം സർക്കാർ ഏറ്റെടുക്കും

Wednesday 05 August 2020 12:00 AM IST

തിരുവനന്തപുരം : കോലഞ്ചേരിയിൽ ക്രൂര പീഡനത്തിനിരയായ 75കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവർക്ക് ഗൈനക്കോളജി, യൂറോളി, സർജറി വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സീകരിക്കും.