കേരള പരീക്ഷാഫലം
Wednesday 05 August 2020 12:47 AM IST
തിരുവനന്തപുരം: കേരള സർവകലാശാല കഴിഞ്ഞ ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനുമുളള അപേക്ഷകൾ ആഗസ്റ്റ് 13 ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ എം.ബി.എൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ ആഗസ്റ്റ് 13 ന് മുൻപ് സർവകലാശാല ഓഫീസിൽ ഓഫ്‌ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.