ഓൺലൈൻ ബിരുദ കോഴ്സിലേക്ക് ഐ.ഐ.ടി മദ്രാസ് അപേക്ഷ ക്ഷണിച്ചു

Wednesday 05 August 2020 3:16 AM IST

കൊച്ചി: പുതുതായി ആരംഭിച്ച ഓൺലൈൻ ഡിഗ്രി കോഴ്‌സായ ബി.എസ്‌സി ഡിഗ്രി ഇൻ പ്രോഗ്രാമിംഗ് ആൻഡ് ഡേറ്രാ സയൻസിലേക്ക് ഐ.ഐ.ടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. www.onlinedegree.iitm.ac.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും വെബ്‌സൈറ്രിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസായ 3,​000 രൂപയും ഇതൊടൊപ്പം അടയ്ക്കണം. സെപ്‌‌തംബർ 15 ആണ് അവസാന തീയതി. പരമാവധി 2.50 ലക്ഷം അപേക്ഷകളേ സ്വീകരിക്കൂ. ഇംഗ്ളീഷ്,​ കണക്ക് വിഷയങ്ങൾ പഠിച്ച് പ്ളസ് ടു വിജയിച്ചവർക്ക് കോഴ്‌സിൽ ചേരാം. 2020ൽ പ്ളസ് ടു പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.