ആലീസ് വൈദ്യൻ ജിയോജിത് ഡയറക്‌ടർ ബോർഡംഗം
Wednesday 05 August 2020 3:21 AM IST
കൊച്ചി: ഇന്ത്യൻ ജനറൽ ഇൻഷ്വറൻസ് മേഖലയിൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ പദവി അലങ്കരിച്ച ആദ്യ വനിതയും മലയാളിയുമായ ആലീസ് ജി. വൈദ്യൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ സ്വതന്ത്ര നോൺ എക്‌സിക്യട്ടീവ് ഡയറക്‌ടർ ആയി നിയമിതയായി. ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (ജി.ഐ.സി-റീ) ചെയർമാൻ കം മാനേജിംഗ് ഡയറക്‌ടറായിരുന്നു ആലീസ്. 1983ൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2008ൽ ജനറൽ ഇൻഷ്വറൻസിൽ ഡെപ്യൂട്ടി മാനേജരായി. 2016ലാണ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടറായത്. അലീസ് വൈദ്യന്റെ 36 വർഷത്തെ പ്രവർത്തന സമ്പത്തും അഗാധമായ അറിവും ജിയോജിത്തിന് കരുത്താകുമെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ സി.ജെ. ജോർജ് പറഞ്ഞു.