വീണ്ടും സ്വർണക്കുതിപ്പ്; പവൻ വില ₹40,280
Wednesday 05 August 2020 3:24 AM IST
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്നലെ 120 രൂപ വർദ്ധിച്ച് വില 40,280 രൂപയായി. ഗ്രാം വില 15 രൂപ ഉയർന്ന് 5,035 രൂപയിലെത്തി. ജൂലായ് 31നാണ് ചരിത്രത്തിൽ ആദ്യമായി പവൻവില 40,000 രൂപയും ഗ്രാം വില 5,000 രൂപയും കടന്നത്.