1083 പേർക്ക് കൊവിഡ്, 1021 രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1021 പേർ രോഗമുക്തരായി. 902 പേർക്ക് സമ്പർക്കരോഗബാധയാണ്. 71 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 16 ആരോഗ്യപ്രവർത്തകർകൂടി രോഗബാധിതരായി. ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53),കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45),ഞായറാഴ്ച മരിച്ച എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവരുടെ പരിശോധനാഫലം പോസിറ്റീവായി. ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്.
ആകെ രോഗബാധിതർ 27956
ചികിത്സയിലുള്ളവർ 11,540
രോഗമുക്തർ 16,303
ആകെ മരണം 87
9117 പേരുടെ ഫലം ലഭിക്കണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചതിൽ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,28,962 സാമ്പിളുകൾ ശേഖരിച്ചതിൽ 1522 പേരുടെ ഫലം വരാനുണ്ട്. ആകെ 9117 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.