ന്യൂനമർദ്ദം രൂപപ്പെട്ടു, ഈയാഴ്ച ശക്തമായ മഴ
Wednesday 05 August 2020 1:40 AM IST
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം കൂടിയാകുമ്പോൾ സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തമാകാൻ സാദ്ധ്യതയുണ്ട്. അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന.
അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്നും നാളെയും 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പൊഴിയൂർ മുതൽ കാസർകോട് വരെ തീരദേശവാസികൾ ജാഗ്രത പാലിക്കണം.