ഗോകുലിന് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം
Wednesday 05 August 2020 2:27 AM IST
തിരുവനന്തപുരം: അന്ധതയെ തോല്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം നേടിയ ഗോകുലിനെ അഭിനന്ദനം അറിയിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പരിമിതികളെ അതിജീവിച്ച് 804-ാം റാങ്ക് നേടിയ ഗോകുലിന്റെ തിരുമലയിലെ വീട്ടിൽ ബി.ജെ.പി നേതാക്കൾ എത്തിയപ്പോഴാണ് മന്ത്രി ഫോണിലൂടെ അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ ഫോണിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം. തുടർന്ന് മാതാപിതാക്കളോടും മന്ത്രി സംസാരിച്ചു. മന്ത്രിയെ കാണണമെന്ന് ആഗ്രഹം ഗോകുൽ പ്രകടിപ്പിച്ചു.തലസ്ഥാനത്ത് വരുമ്പോൾ എത്താമെന്ന വാഗ്ദാനവും വി.മുരളീധരൻ നൽകി