അഭിമാന നിറവിൽ എൻ.എസ്.എസ് അക്കാഡമി

Wednesday 05 August 2020 5:27 AM IST

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ കേശവദാസപുരം എൻ.എസ്.എസ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയ 11 പേർ വിജയം നേടി. മാളവിക ജി. നായർ (118), വീണ എസ്. സുധൻ (124), റുമെയിസ ഫാത്തിമ (185), അശ്വതി ഉത്തരമേരി (217), അനു ജോഷി (264), ഗോപു ആർ. ഉണ്ണിത്താൻ (346), ഷാഹുൽ ഹമീദ് (388), ശരത് ആർ.എസ് (447), പ്രപഞ്ച്. ആർ (606), രാഹുൽ. ആർ (803), ഗോകുൽ. എസ് (804) എന്നിവരാണ് വിജയികൾ. വിജയികളെ അക്കാഡമി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ഡയറക്ടർ ടി.പി ശ്രീനിവാസൻ എന്നിവർ അനുമോദിച്ചു.