യു.എ.ഇയിലെ അജ്മാനിൽ വൻ തീപിടിത്തം, ആളപായമില്ല
Wednesday 05 August 2020 10:37 PM IST
അജ്മാൻ: യു.എ.ഇയിലെ അജ്മാനിലെ പൊതുമാർക്കറ്റിൽ വൻ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാവസായിക മേഖലയിലെ പബ്ലിക് മാർക്കറ്റിന് സമീപമുള്ള ഇറാനിയൻ സൂക്കിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. മലയാളികളടക്കം ജോലിചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടിത്തം. ..