ഇന്നലെ 33 പേർക്ക് കൊവിഡ്

Friday 07 August 2020 12:53 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

50 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1284 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 11 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള രണ്ടു പേരും അടൂർ ക്ലസ്റ്ററിലുളള ആറു പേരും ഉണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1693 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 773 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ജില്ലക്കാരായ 407 പേർ ചികിത്സയിലാണ്. ഇതിൽ 396 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 94 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 75 പേരും അടൂർ ജനറൽ ആശുപത്രിയിൽ 3 പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 61 പേരും, പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 39 പേരും, ഇരവിപേരൂർ സി.എഫ്.എൽ.ടി.സിയിൽ 18 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സി.എഫ്.എൽ.ടി.സിയിൽ 120 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 425 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ പുതിയതായി 43 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 4265 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.