പി.എം.എ.വൈയുടെ പേരിൽ വ്യാജപ്രചരണം

Friday 07 August 2020 12:00 AM IST

തിരുവനന്തപുരം: പി.എം.എ വൈ പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രിയുടെ ഓഫീസ്.

പി.എം.എ.വൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതിയുണ്ടായിരുന്നത്. അപ്രകാരം ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ.