ഇന്നും നാളെയും തീവ്രമഴ,​ പ്രളയജാഗ്രതയിൽ​ കേരളം

Friday 07 August 2020 12:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതി പടർത്തി രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ,​ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്ര മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. കേന്ദ്ര ജല കമ്മിഷൻ സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം മുന്നൊരുക്കം തുടങ്ങി.

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വടക്കോട്ട് കാസർകോട് വരെ എട്ടു ജില്ലകളിൽ ഒാറഞ്ച് അലർട്ടും കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. നാളെ തിരുവനന്തപുരം,​ കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിലും ഒാറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.

ത​ല​ക്കാ​വേ​രി​യിൽ 6​ ​പേ​രെ​ ​കാ​ണാ​താ​യി

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി

മ​ടി​ക്കേ​രി​ ​(​കു​ട​ക്)​:​ ​അ​തി​ശ​ക്ത​മാ​യ​ ​ഉ​രു​ൾ​പാെ​ട്ട​ലി​ൽ​ ​ത​ല​ക്കാ​വേ​രി​യി​ൽ​ ​പൂ​ജാ​രി​ ​കു​ടും​ബ​ത്തി​ലെ​ ​ആ​റു​ ​പേ​രെ​ ​കാ​ണാ​താ​യി. ത​ല​ക്കാ​വേ​രി​യി​ലെ​യും​ ​ഭാ​ഗ​മ​ണ്ഡ​ല​യി​ലെ​യും​ ​പു​രാ​ത​ന​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​പാ​ര​മ്പ​ര്യ​ ​ട്ര​സ്റ്റീ​ ​സ്വാ​മി​ ​ആ​ന​ന്ദ​തീ​ർ​ത്ഥ​ ​(80​),​ ​സ​ഹോ​ദ​ര​നും​ ​ക്ഷേ​ത്രം​ ​പൂ​ജാ​രി​യു​മാ​യ​ ​ടി.​എ​സ്.​ ​നാ​രാ​യ​ണാ​ചാ​ർ​ ​(70​),​ ​പൂ​ജാ​രി​യു​ടെ​ ​ഭാ​ര്യ​ ​ശാ​ന്ത​ ​നാ​രാ​യ​ണ​ൻ,​ ​ശാ​ന്ത​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ,​ ​ബ​ന്ധു​ക്ക​ളാ​യ​ ​ര​വി​കി​ര​ൺ​ ​ഭ​ട്ട്,​ ​പ​വ​ൻ​ ​ഭ​ട്ട് ​എ​ന്നി​വ​രാ​ണ് ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.​ ​മ​ല​ഞ്ചെ​രി​വി​ലെ​ ​ഇ​വ​രു​ടെ​ ​ര​ണ്ട് ​വീ​ട​ട​ക്കം​ ​പ​രി​സ​ര​മാ​കെ​ ​ഒ​ലി​ച്ചു​ ​പോ​വു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​സം​ഭ​വം.​ ​കാ​വേ​രി​ ​ന​ദി​യു​ടെ​ ​ഉ​ത്ഭ​വ​സ്ഥാ​ന​മാ​ണി​ത്.