സ്വർണക്കടത്ത് കു​റ്റക്കാർ രക്ഷപെടില്ല: ഗവർണർ

Friday 07 August 2020 12:56 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിയമലംഘനം നടത്തിയവർ രക്ഷപെടില്ലെന്ന് ഉറപ്പുണ്ടെന്നും അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.