നാലാമൂഴത്തിൽ അനൂപിന് സിവിൽ സർവീസ് സ്വന്തം

Friday 07 August 2020 12:00 AM IST

തിരുവനന്തപുരം: മൂന്നു തവണയും വഴുതിമാറിയ സിവിൽ സർവീസ് എസ്. അനൂപ് കൈപ്പിടിയിലൊതുക്കി. മൂന്നാമത്തെ തവണ ഇന്റർവ്യൂ വരെ എത്തിയതായിരുന്നു. തളരാതെ പ്രയത്നിച്ചപ്പോൾ ഇക്കുറി കിട്ടിയത് 299-ാം റാങ്ക്.

പാളയം മീഡ്സ് ലെയ്ൻ മഞ്ചുഷയിൽ സി.എസ്.എെ.ആർ- നാഷണൽ ഇൻസ്റ്റിട്യൂട്ട് ഫോർ ഇന്റർ ഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ റിട്ട. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് എം.സി. ഷാജിയുടെയും എ.രേഖയുടെയും മകനാണ്. കനറാ ബാങ്ക് മുംബെയിൽ പ്രൊബേഷണറി ഓഫീസറാണ് അനൂപ്. ലയാേളയിലായിരുന്നു സ്കൂൾ പഠനം. തിരുവനന്തപുരം എസ്.സി.ടി എൻജിനിയറിംഗ് കോളേജിലായിരുന്നു ബി.ടെക് പഠനം. സഹോദരി ഡോ. അപർണ ഷാജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ഡി സൈക്യാട്രി വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രൊഫസർ പരേതനായ പി. അപ്പുക്കുട്ടന്റെയും റിട്ട. ആർ.ഡി.ഒ (ആലപ്പുഴ)പരേതനായ എം.കെ. ചെല്ലപ്പന്റെയും ചെറുമകനാണ്.