കൊവിഡ് പ്രതിരോധത്തിന് 890.32 കോടി കൂടി

Friday 07 August 2020 12:00 AM IST

ന്യൂ‌ഡൽഹി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഗഡുവായി കേരളമുൾപ്പെടെയുള്ള 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 890.32 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം,​ തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് രണ്ടാംഗഡു അനുവദിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താൻ തുക ഉപയോഗിക്കാം. കൊവിഡ് പ്രതിരോധത്തിനുള്ള മാനവ വിഭവശേഷിയുടെ പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും പ്രോത്സാഹനം നൽകൽ എന്നീ കാര്യങ്ങൾക്കും വിനിയോഗിക്കാം. പാക്കേജിന്റെ ആദ്യ ഗഡുവായ 3000 കോടി രൂപ ഏപ്രിലിൽ നൽകിയിരുന്നു.