മുന്നേറ്റം തുടരുന്നു; പവൻ വില ₹41,520

Friday 07 August 2020 3:02 AM IST

കൊച്ചി: രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു. പവന് 320 രൂപ ഉയർന്ന് വില സർവകാല റെക്കാഡായ 41,520 രൂപയിലെത്തി. 40 രൂപ വർദ്ധിച്ച് 5,190 രൂപയാണ് ഗ്രാം വില. രാജ്യാന്തര വില ഔൺസിന് ബുധനാഴ്‌ചത്തെ 2,038 ഡോളറിൽ നിന്നുയർന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് എട്ടിന് 2,068 ഡോളർ വരെ എത്തി. വരും നാളുകളിലും ആഭ്യന്തര വില കൂടുമെന്ന സൂചനയാണിത്.