സ്‌കൂട്ടർ യാത്രക്കാരിയായ നഴ്സ് ടോറസിടിച്ച് മരിച്ചു

Friday 07 August 2020 12:31 AM IST

പറവൂർ : പറവൂർ - ചെറായി റൂട്ടിൽ പെരുമ്പടന്ന കവലയ്ക്കു സമീപമുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ നഴ്സ് ടോറസ് ലോറിയിടിച്ച് മരിച്ചു. മുൻ എം.എൽ.എ പരേതനായ വി.കെ. ബാബുവിന്റെ മകൾ അനഘയാണ് (24) മരിച്ചത്. പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സാണ്. ചെറായിയിലെ വീട്ടിൽനിന്ന് ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. അപകടസമയത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. തെറിച്ചുവീണ അനഘയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ സുശീല. സഹോദരി: അഭയ. മൂന്നരമാസം മുമ്പാണ് പിതാവ് വി.കെ. ബാബു മരിച്ചത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കു ശേഷം സംസ്കരിക്കും.