ശബരിമല നിറപുത്തരി 9ന്

Friday 07 August 2020 1:40 AM IST

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജ 9ന് നടക്കും. നാളെ വൈകിട്ട് 5ന് നടതുറക്കും. 9ന് പുലർച്ചെ 5.50നും 6.20നും മദ്ധ്യേയാണ് നിറപുത്തരി പൂജ. ഇത് ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല. 2018ൽ പ്രളയം മൂലം നിറപുത്തരി ചടങ്ങിൽ ഭക്തർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.