ഇതാണ് ലോകത്തിന് നൽകുന്ന സന്ദേശം, ഒരു ചെറിയ പക്ഷി കാരണം ദുബായ് കിരീടാവകാശി കുറച്ച് കാലത്തേക്ക് മെഴ്സിഡസ് എസ്‌യുവി ഉപയോഗിക്കില്ല

Friday 07 August 2020 1:21 PM IST

അബുദാബി: ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇനി കുറച്ചുകാലത്തേക്ക് തന്റെ മെഴ്സിഡസ് എസ്‌യുവി ഉപയോഗിക്കില്ല. അതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഒരു ചെറിയ പക്ഷി വണ്ടിയിൽ കൂടുണ്ടാക്കി അടയിരിക്കുകയാണ്.അതിനെ ശല്യം ചെയ്യാതിരിക്കാൻ വേണ്ടിയാണ് വണ്ടി അനക്കാതെ ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ വണ്ടിയുടെ മുകളിൽ സമാധാനപരമായി അടയിരിക്കുന്ന പക്ഷിയെ കാണാം. വീഡിയോ കണ്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചിരിക്കുന്നത്.