അച്ഛന്റെയടുത്ത് ഓടിച്ചെന്ന് പെരുമ്പാമ്പിനെ കണ്ടെന്ന് നാലുവയസുകാരി, എന്നാൽ പിതാവെത്തിയപ്പോൾ കണ്ടത് മറ്റൊരു കാഴ്ച, ഉടൻ വാവയെ വിളിച്ചു, പിന്നെ സംഭവിച്ചത്

Friday 07 August 2020 2:40 PM IST

തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്തിനടുത്തുള്ള ഒരു വീട്ടിലെ ടാങ്കിനോട് ചേർന്ന് മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു വാവക്ക് കോൾ എത്തി. സ്ഥലത്തെത്തിയപ്പോഴാണ് വാവ ആ കാര്യം അറിയുന്നത്. വീടിനോട് ചേർന്ന് തറയിലാണ് ടാങ്ക് ഇരിക്കുന്നത്.

കളിച്ചുകൊണ്ടിരുന്ന നാല് വയസുള്ള മകളാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പ് ഇഴഞ്ഞു ടാങ്കിന് സമീപം ഇരുന്നപ്പോൾ നേരെ അച്ഛനടുത്തു പോയി ഒരു പെരുമ്പാമ്പിനെ കണ്ടു എന്ന് പറഞ്ഞു. അച്ഛൻ വന്ന് നോക്കിയപ്പോൾ ഉഗ്രൻ ഒരു മൂർഖൻ അങ്ങനെയാണ് വാവയെ വിളിച്ചത്. വാവയെ വീട്ടിലേക്ക് എതിരേറ്റതും ആ കുഞ്ഞു മകൾ തന്നെ. വാവയുടെ ഒരു ആരാധിക കൂടിയാണ് നാലുവയസുള്ള അക്ഷത മോൾ. തുടർന്ന് തിരുവന്തപുരം ജില്ലയിലെ കണിയാപുരത്തിനടുത്തുള്ള സിങ്കപ്പൂർ മുക്കിലെ ഒരു വീട്ടിലാണ് വാവ പാമ്പിനെ പിടികൂടാനായി എത്തിയത്.വീടിന് മുന്നിൽ പാറയുടെ വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നു. അതിനകത്തു ഒരു പാമ്പ്. കാണുക സ്നേ മാസ്റ്ററിന്റെ ഈ എപ്പിസോഡ്...