6 വയ​സു​കാ​രിക്ക് പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Saturday 08 August 2020 12:00 AM IST

തിരുവനന്തപുരം: ആലുവയിൽ ആറു വയ​സു​കാ​രിയെ ബന്ധു​വായ യുവതി പീഡിപ്പി​ച്ചെന്ന പരാ​തി​യിൽ കേസ​ന്വേ​ഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പി​ക്ക​ണ​മെന്ന് സംസ്ഥാന ബാലാ​വ​കാശ സംര​ക്ഷണ കമ്മീ​ഷൻ ഉത്ത​ര​വിട്ടു. ആലുവ എട​ത്തല പൊലീസ് പോക്‌സോ വകു​പ്പു​കൾ ചുമത്തി രജി​സ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യു​കയോ അന്വേ​ഷണം നട​ത്തുകയോ ചെയ്തില്ലെന്ന മാതാ​പി​താ​ക്ക​ളുടെ പരാ​തി​യുടെ അടിസ്ഥാനത്തിലാണ് ഉത്ത​ര​വ്. പരാ​തി​ക്കാർ അതൃപ്തി രേഖ​പ്പെ​ടു​ത്തി​യ​തിനെ തുടർന്ന് കേസ​ന്വേ​ഷണം എട​ത്തല പൊലീസ് സ്റ്റേഷ​നിൽ നിന്ന് ഡിവൈ​എസ്.പി ഓഫീ​സിലെ എസ്.​ഐക്ക് നൽകിയിരുന്നുവെങ്കിലും ഇതുവരെ കുട്ടി​യുടെ മൊഴിയെടു​ക്കു​കയോ കേസിൽ നട​പടി സ്വീക​രി​ക്കുകയോ ചെയ്തി​ല്ലെന്ന് പരാ​തി​ക്കാർ ചൂണ്ടി​ക്കാ​ട്ടി. എറ​ണാ​കുളം ജില്ല ചൈൽഡ് വെൽഫെ​യർ കമ്മിറ്റി കുട്ടിയെ സന്ദർശിച്ച് വിശ​ദ​മായ റിപ്പോർട്ട് സമർപ്പി​ക്ക​ണമെന്നും കമ്മീ​ഷൻ ചെയർമാൻ കെ.വി മനോ​ജ്കു​മാർ, അംഗം കെ. നസീർ എന്നി​വർ ഉൾപ്പെട്ട ഡിവി​ഷൻ ബഞ്ച് ഉത്ത​ര​വായി. കമ്മീ​ഷൻ ആവ​ശ്യ​പ്പെ​ട്ടിട്ടും ജില്ല ചൈൽഡ് പ്രൊട്ട​ക്ഷൻ ഓഫീ​സർ കേസ് റിപ്പോർട്ട് സമർപ്പി​ച്ചി​ല്ലെന്നും പരാ​മർശി​ച്ചി​ട്ടു​ണ്ട്.