39 പേർക്ക് കൊവിഡ്
പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാർഡുകളും, കുളനട ഗ്രാമപഞ്ചായത്തിലെ 13ാം വാർഡും, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാർഡുകളും, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒൻപത്, 15 വാർഡുകളും, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാർഡുകളും ഓഗസറ്റ് എട്ടു മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ശുപാർശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് നിയന്ത്രണം ഒഴിവാക്കി ഉത്തരവായത്.