വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ

Saturday 08 August 2020 3:40 AM IST

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് 31ന് സമാപിച്ച വാരത്തിൽ 1,194 കോടി ഡോളറിന്റെ വർദ്ധനയുമായി റെക്കാഡ് ഉയരമായ 53,456 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2020-21ൽ ഇതുവരെ വർദ്ധന 5,680 കോടി ഡോളറാണ്. വിദേശ നാണയ ആസ്‌തി 1,034 കോടി ഡോളർ ഉയർന്ന് 49,082 കോടി ഡോളറായി. 152.5 കോടി ഡോളർ വർദ്ധിച്ച് കരുതൽ സ്വർണ ശേഖരം 3,762.5 കോടി ഡോളറിലുമെത്തി.