"മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു", കരിപ്പൂ‌ർ വിമാനദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി

Saturday 08 August 2020 12:40 PM IST

ന്യൂഡൽഹി: കരിപ്പൂ‌ർ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി കെൻ ജസ്റ്റ‌ർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോഴിക്കോട് വിമാനാപകട വാ‌ർത്തയിൽ പ്രതികരണമറിയിച്ചത്.

"കോഴിക്കോട് വിമാനാപകട വാർത്ത ഞങ്ങളെ വളരെയധികം ദുഃഖിപ്പിക്കുന്നു. അപകടത്തിൽപ്പെട്ടവരും അവരുടെ പ്രിയപ്പെട്ടവരും തങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും ഉണ്ടാകും"- കെൻ ജസ്റ്റർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അപകടത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താളത്തില്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 190 പേരാണുണ്ടായിരുന്നത്.