ഡോ. സജിത്ത് വിജയരാഘവന് പുരസ്‌കാരം

Sunday 09 August 2020 3:54 AM IST

തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായുള്ള സൊസൈറ്റി ഒഫ് ഇന്നൊവേറ്റീവ് എജ്യൂക്കേഷണലിസ്‌‌റ്ര് ആൻഡ് സയന്റിഫിക് റിസർച്ച് പ്രൊഫഷണലിന്റെ ഈവർഷത്തെ ഇന്നൊവേറ്രീവ് ഗ്ളോബൽ സയന്റിഫിക് റിസർച്ച് എജ്യൂക്കേഷണലിസ്‌‌റ്ര് പ്രൊഫഷണൽ അവാർഡിന് ഡോ. സജിത് രാഘവൻ അർഹനായി. തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം (സി.ഇ.ടി) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസറാണ് അദ്ദേഹം.

ഒക്‌ടോബർ 18ന് പുരസ്‌കാരം സമ്മാനിക്കും. കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ യുവശാസ്‌ത്രജ്ഞ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുള്ള ഡോ. സജിത്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്‌ടറായും ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.